ദുബൈ: നേന്ത്രപ്പഴം കൊണ്ടുവരുന്ന പെട്ടിയില്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ആഫ്രിക്കക്കാരനെ് ദുബൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചു. 300 ഗ്രാം ലഹരിമരുന്നാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.35കാരനായ പ്രതിക്ക് തടവുശിക്ഷയ്ക്ക് പുറമെ 50,000 ദിര്‍ഹം പിഴയും കോടതി വിധിച്ചു. ജയില്‍ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്തും. ദുബൈ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഇയാളുടെ ബാഗ് പരിശോധിപ്പോഴാണ് പെട്ടിയില്‍ സംശയാസ്പദമായ വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ഫോറന്‍സിക ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇത് ലഹരിമരുന്ന് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. വിസിറ്റ് വിസയില്‍ രാജ്യത്തെത്തിയതായിരുന്നു ഇയാള്‍. അന്വേഷണത്തില്‍, തനിക്ക് നാട്ടിലുള്ള സുഹൃത്ത് സമ്മാനമായി നല്‍കിയതാണ് പെട്ടിയെന്നും യുഎഇയില്‍ ഈ വസ്തു നിരോധിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നുമാണ് ആഫ്രിക്കക്കാരന്‍ പറഞ്ഞത്.