കണ്ണൂര്‍: എഐസിസി നടപടിക്രമങ്ങളുമായി സഹകരിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. നടപടി സംഘടനാപരമായേ തീരുമാനിക്കൂ എന്ന് നേരത്തെ പറഞ്ഞിരുന്നു. വെറുതെ ചവിട്ടിപ്പുറത്താക്കാനാവില്ലെന്നും കെ വി തോമസ് പറഞ്ഞു.
ജാതി പറഞ്ഞ് നിരന്തരം അവഹേളിക്കുകയാണ് സുധാകരനെന്നും കെ വി തോമസ് ആരോപിച്ചു. മത്സ്യത്തൊഴിലാളികളെ അറിയുമായിരുന്നെങ്കിൽ സുധാകരൻ ആ പദപ്രയോഗം നടത്തുമായിരുന്നില്ല. ഞാനാരാണെന്ന് സുധാകരനിപ്പോഴും മനസ്സിലായിട്ടില്ല. എന്നാക്കെതിരായി ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ സുധാകരൻ എന്നെ മനസ്സിലാക്കിയിട്ടില്ല. ഇതിന് സമാനമായി സുധാകരനെപ്പറ്റി പറയാൻ കണ്ണൂരിൽ ഒരുപാട് ആളുണ്ട്. അങ്ങനെ പറഞ്ഞാലോ എന്നും അദ്ദേഹം ചോദിച്ചു. വാശിയും വൈരാഗ്യവും വേണ്ടല്ലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്യാതെ ഇരുന്നതെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.
കെ വി തോമസിനോട് എഐസിസി വിശദീകരണം തേടിയ ശേഷമാകും തുടർനടപടി സ്വീകരിക്കുക. കെ വി തോമസിന് എതിരായ നടപടി അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. സമിതി നാളെ യോഗം ചേരും. എഐസിസിയുമായി കൂടിയാലോചന നടത്താതെ സുധാകരൻ എടുത്ത് ചാടി വിലക്ക് ഏർപെടുത്തിയോ എന്ന ചോദ്യത്തിന് താൻ ഉത്തരം പറയാനില്ല. വിലക്ക് വന്ന സാഹചര്യത്തിൽ എഐസിസി അതിനെ മറികടക്കണ്ടെന്ന് തീരുമാനിച്ചതാണ്. പിണറായി വിജയനുമായി കെ വി തോമസിന് അടുത്ത ബന്ധമെന്ന് തെളിഞ്ഞു. പിണറായിയുടെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും വേണുഗോപാല്‍ പറഞ്ഞു