കോഴിക്കോട് : ജില്ലയില്‍ ഇന്ന് 27 കോവിഡ് പോസിറ്റീവ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പർക്കംവഴി 26 പേർക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 752 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 24 പേർകൂടി രോഗമുക്തി നേടി.