മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജിന് ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന തീര്‍ത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. കൊറോണ മഹാമാരിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഹജ്ജ് നിര്‍വഹിക്കാനുള്ള അവസരം വിദേശത്തുനിന്നുള്ളവര്‍ക്ക് ലഭിച്ചിരുന്നില്ല. ഇത് കണക്കിലെടുത്താണ് വിദേശത്തുള്ള തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും വലിയ വിഹിതം ഈ വര്‍ഷം അനുവദിക്കുന്നതെന്ന് ഹജ്ജ്, ഉംറ സേവനങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഹിഷാം സയീദ് പറഞ്ഞു.
ഹജ്ജ് നിര്‍വഹിക്കുന്നതില്‍ നിന്ന് ഒരു രാജ്യത്തെയും ഒഴിവാക്കിയിട്ടില്ല. ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള, ഹജ്ജ് അനുഷ്ഠിക്കാന്‍ ആഗ്രഹിക്കുന്ന മുസ്ലീങ്ങളെയും രാജ്യം പതിവുപോലെ സ്വാഗതം ചെയ്യുന്നതായി അല്‍ അറേബ്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹിഷാം സയീദ് വിശദീകരിച്ചു. ഓരോ രാജ്യങ്ങള്‍ തമ്മിലുള്ള ക്വാട്ടയും തീര്‍ത്ഥാടകരുടെ എണ്ണവും സാധാരണപോലെ തത്വമനുസരിച്ചാണ് ചെയ്യുന്നത്. ജനസംഖ്യയുടെ ആയിരത്തില്‍ ഒരാള്‍ക്ക് എന്നതോതിലാണ് ഓരോ രാജ്യത്തിനും ക്വാട്ട അനുവദിക്കുന്നത്.
വിവിധ രാജ്യങ്ങള്‍ക്കുള്ള ഈ ക്വാട്ടകള്‍ നിര്‍ണ്ണയിക്കാന്‍ രാജ്യം ശ്രിമുക്കുകയാണ്. പുണ്യസ്ഥലങ്ങള്‍ക്ക് നിയമപരവും സമയപരിധിയും ഉണ്ട്. ഒരു പ്രത്യേക സമയത്തും സ്ഥലത്തും ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ടെന്നും എഞ്ചിനീയര്‍ ഹിഷാം സയീദ് പറഞ്ഞു.