ദില്ലി: രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാരിന്ഉപദേശം നൽകിയിട്ടില്ലെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തക വന്ദന ശിവ. ജൈവകൃഷിക്കായി തീരുമാനം എടുത്ത ശേഷം ചില വിദഗ്ധർ തന്നോട് സഹകരണം തേടുകയാണ് ചെയ്തത്. കടമെടുപ്പും കൊവിഡുമാണ് ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. തനിക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ രാസവള കമ്പനികൾ ആണെന്നും വന്ദന ശിവ പറഞ്ഞു.
രാസവളം നിരോധിക്കാൻ ശ്രീലങ്കൻ സർക്കാറിനെ ഉപദേശിച്ചിട്ടില്ല. തനിക്ക് ശ്രീലങ്കൻ പ്രസിഡന്റുമായി പരിചയം പോലുമില്ല. തനിക്കെതിരായ ആക്രമണങ്ങൾ പുതിയ കാര്യമല്ലെന്നും മുൻപും ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും വന്ദന ശിവ പറഞ്ഞു.