• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഭയ്യ ഈസ് ബാക്ക്.. ; ബലാത്സംഗ കേസ് പ്രതിക്കായി ബാനർ, സുപ്രീംകോടതിക്ക് അമർഷം

by Web Desk 04 - News Kerala 24
April 12, 2022 : 10:29 am
in India, News
Reading Time: 1 min read
0
A A
0
ഭയ്യ ഈസ് ബാക്ക്.. ; ബലാത്സംഗ കേസ് പ്രതിക്കായി ബാനർ, സുപ്രീംകോടതിക്ക് അമർഷം

ന്യൂഡൽഹി: ബലാത്സംഗ കേസിൽ ആരോപണ വിധേയനായ വിദ്യാർഥി നേതാവിന് ജാമ്യം അനുവദിച്ചതിനു പിന്നാലെ, കൂറ്റൻ ഹോർഡിങ്ങുകളും ബാനറുകളുമായി സ്വീകരണമൊരുക്കിയതിൽ അമർഷം രേഖപ്പെടുത്തി സുപ്രീംകോടതി. ‘ഭയ്യ ഈസ് ബാക്ക്’ എന്നെഴുതിയ ഹോർഡിങ്ങുകളും പോസ്റ്ററുകളുമായാണ് സഹപാഠികളും സുഹൃത്തുക്കളും വിദ്യാർഥി നേതാവിന് സ്വീകരണമൊരുക്കിയത്. ഇയാൾക്ക് ജാമ്യം അനുവദിച്ചതിനെതിരെ പരാതിക്കാരി നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് ഇത്തരമൊരു സ്വീകരണമൊരുക്കിയതിൽ സുപ്രീംകോടതി അതൃപ്തി അറിയിച്ചത്.എബിവിപി നേതാവായ ശുഭാങ് ഗോണ്ടിയയാണ് കേസിൽ ആരോപണ വിധേയനായ വിദ്യാർഥി നേതാവ്. മധ്യപ്രദേശിൽനിന്നുള്ള പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇയാൾക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. വലിയ ഹോർഡിങ്ങുകളും പോസ്റ്ററുകളുമായി ഇയാൾക്ക് സ്വീകരണമൊരുക്കിയ വിവരം പരാതിക്കാരി തന്നെയാണ് സുപ്രീംകോടതിയെ അറിയിച്ചത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ഗർഭിണിയായപ്പോൾ ഗർഭഛിദ്രത്തിന് നിർബന്ധിച്ചുവെന്നുമാണ് പരാതി.

‘‘ഭയ്യ തിരിച്ചെത്തിയിരിക്കുന്നു എന്നെഴുതിയ വലിയൊരു ഹോർഡിങ് കണ്ടു. ഇവിടെ നിങ്ങൾ എന്താണ് ആഘോഷിക്കുന്നത്?’ – ഹർജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഹിമ കോ‌ലി ചോദിച്ചു.‘ഭയ്യ തിരിച്ചെത്തിയിരിക്കുന്നു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ – ചീഫ് ജസ്റ്റിസ് എൻ.വി. രമണയും സമാനമായ ചോദ്യമുയർത്തി. ‘ഈ ഒരാഴ്ച കരുതലോടെയിരിക്കാൻ നിങ്ങളുടെ ഭയ്യയോടു പറയൂ’ – ആരോപണ വിധേയനായ വിദ്യാർഥി നേതാവിന്റെ അഭിഭാഷകന് ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നൽകി.
ജാമ്യം റദ്ദാക്കാതിരിക്കാൻ എന്തെങ്കിലും കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ശുഭാങ് ഗോണ്ടിയയ്ക്ക് നോട്ടിസ് അയച്ചു. മധ്യപ്രദേശ് സർക്കാരിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്.ഇക്കഴിഞ്ഞ നവംബറിലാണ് ഗോണ്ടിയയ്ക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോപണവിധേയനായ വ്യക്തിക്ക് ജാമ്യം അനുവദിക്കുമ്പോൾ കേസിന്റെ ഗൗരവവും കേസുമായി ബന്ധപ്പെട്ട വസ്തുതകളും കോടതി പരിഗണിച്ചില്ലെന്ന് പരാതിക്കാരി സുപ്രീംകോടതിയിൽ പരാതിപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദി – ബൈഡൻ വെർച്വൽ കൂടിക്കാഴ്ച : യുക്രെയ്ൻ പ്രതിസന്ധി പരിഹാരത്തിന് യോജിച്ചു നീങ്ങാൻ ആഹ്വാനം

Next Post

കേരളത്തിൽ 5 ദിവസം കൂടി ‌മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരളത്തിൽ 5 ദിവസം കൂടി ‌മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട്

കേരളത്തിൽ 5 ദിവസം കൂടി ‌മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെലോ അലർട്ട്

നോർക്ക റൂട്ട്സ് : വ്യാജസംഘങ്ങൾക്കെതിരെ നിയമനടപടി

നോർക്ക റൂട്ട്സ് പ്രതിനിധികളെന്ന വ്യാജേന പ്രവർത്തിക്കുന്ന വ്യാജസംഘങ്ങൾക്കെതിരെ നിയമ നടപടി

ആർ ടി ഓഫിസിലെ ജീവനക്കാരിയുടെ ആത്മഹത്യ ; കൂട്ട സ്ഥലംമാറ്റത്തിന് ശുപാർശ

ആർ ടി ഓഫിസിലെ ജീവനക്കാരിയുടെ ആത്മഹത്യ ; കൂട്ട സ്ഥലംമാറ്റത്തിന് ശുപാർശ

വിവാഹ സൽക്കാരത്തിനിടെ പാട്ട് നി‍ര്‍ത്തി , പ്രകോപിതരായ മദ്യപരുടെ ആക്രമണത്തിൽ രണ്ട് പേ‍‍ര്‍ക്ക് കുത്തേറ്റു

വിവാഹ സൽക്കാരത്തിനിടെ പാട്ട് നി‍ര്‍ത്തി , പ്രകോപിതരായ മദ്യപരുടെ ആക്രമണത്തിൽ രണ്ട് പേ‍‍ര്‍ക്ക് കുത്തേറ്റു

അമിത ടോൾ , പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിൽ

അമിത ടോൾ , പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021