തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ഭീതി ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അടുത്ത കൊവിഡ് തരംഗങ്ങൾക്ക് സാധ്യതയുണ്ട്. നിലവിൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചത്. വകുപ്പിൽ ഡാറ്റാ ശേഖരണം തുടരുമെന്നും മന്ത്രി വിശദീകരിച്ചു.