കൊൽക്കത്ത: രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം കൊൽക്കത്തയിൽ പുരോഗമിക്കുന്നു. 16.6 കിലോമീറ്ററാണ് പാതയുടെ ആകെ ദൈർഘ്യം. ഇതിൽ 520 മീറ്റർ ദൂരം ഹൂഗ്ലി നദിക്കു താഴെയാണ് വരുന്നത്. ഹൗറയെയും കൊൽക്കത്തയെയും ബന്ധിപ്പിച്ചാണ് പാത ഒരുക്കുന്നത്. 2023ഓടെ പദ്ധതി പ്രവർത്തനക്ഷമമാവുമെന്നാണ് പ്രതീക്ഷ.
ഈസ്റ്റ് വെസ്റ്റ് ഹൗറ മെട്രോ സ്റ്റേഷന്റെ 80 ശതമാനം ജോലി പൂർത്തിയായെന്നും വൈകാതെ സമ്പൂർണ സർവിസ് ആരംഭിക്കാൻ സാധിക്കുമെന്നും സൈറ്റ് സൂപ്പർവൈസർ മിഥുൻ ഘോഷ് പറഞ്ഞു. ഹൂഗ്ലി നദിക്കു താഴെ 30 മീറ്റർ താഴ്ചയിലാണ് സ്റ്റേഷൻ നിർമിക്കുന്നത്.