പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വേദിക്കു സമീപം ബോംബേറ്. നളന്ദയിൽ നിതീഷിന്റെ ‘ജനസഭ’ വേദിക്കു സമീപമാണു ബോംബേറുണ്ടായതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഒരാളെ കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം 27നു ഭക്ത്യാർപുർ സന്ദർശന വേളയിൽ സുരക്ഷാവലയം കടന്നെത്തിയ ഒരാൾ മുഖ്യമന്ത്രിയെ അടിച്ചിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കു സുരക്ഷ ശക്തമാക്കിയതിനു പിന്നാലെയാണ് ബോംബേറുണ്ടായത്.