കണ്ണൂർ : കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ രക്തത്തിലും ശരീരത്തിലും അലിഞ്ഞു ചേർന്നതാണ് മാർക്സിസ്റ്റ് വിരോധമെന്ന് സിപിഎം നേതാവ് എം.വി.ജയരാജൻ. രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ ഗൂഢാലോചന നടത്തുന്ന വേദിയല്ല സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസ്.
പാർട്ടി കോൺഗ്രസ് വിജയമായതിൽ ചിലർക്ക് അസൂയയും കണ്ണുകടിയുമാണ്. കെ.സുധാകരന്റെ തരംതാഴ്ന്ന നിലപാടിലേക്ക് ഹൈക്കമാൻഡും എത്തിച്ചേർന്നത് കോൺഗ്രസ് പാർട്ടിയുടെ പതനമാണു സൂചിപ്പിക്കുന്നതെന്നും ജയരാജൻ പറഞ്ഞു.