മുംബൈ: സിനിമാ താരങ്ങളുടെ പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ വിവാഹവും വിവാഹാനന്തര ജീവിതവുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ പലവിധ ചര്‍ച്ചകള്‍ക്കും ഇടയാക്കാറുണ്ട്. താരസുന്ദരി കത്രീന കൈഫാണ് അത്തരത്തില്‍ ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുന്നത്. അമ്മയാകാനുള്ള തയ്യാറെടുപ്പിലാണോ താരം എന്നാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
കഴിഞ്ഞദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ കത്രീനയുടെ ലുക്ക് ആണ് സംശയങ്ങള്‍ക്ക് ഇടയാക്കിയത്. പീച്ച് നിറത്തിലുള്ള അയഞ്ഞ കുര്‍ത്തയും പാന്റ്സും ധരിച്ചാണ് കത്രീനയെത്തിയത്. ഈ ചിത്രമാണ് നടി ഗര്‍ഭിണിയാണോ എന്ന ചോദ്യങ്ങള്‍ക്ക് ഇടയാക്കിയത്.
2021 ഡിസംബര്‍ ഒമ്പതിനാണ് ബോളിവുഡ് യുവതാരം വിക്കി കൗശലുമായുള്ള കത്രീനയുടെ വിവാഹം. ആഘോഷമായി നടന്ന വിവാഹത്തിന് ചലച്ചിത്രമേഖലയ്ക്കകത്തും പുറത്തും നിന്ന് നിരവധി പേരാണ് സാക്ഷ്യംവഹിക്കാനെത്തിയത്.