കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി.രണ്ട് യാത്രക്കാരിൽ നിന്ന് ഒന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്ന് പോലീസാണ് ഒരു കോടിയോളം രൂപ വില വരുന്ന സ്വർണം പിടികൂടിയത്. ഷാർജയിൽ നിന്നെത്തിയ മണ്ണാർക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറെയിനിൽ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇവരേയും ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ ഷബീൻ, ഷബീൽ, ലത്തീഫ്, സലീം എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.
രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ചാണ് ഇരുവരും സ്വർണം കടത്തിയത് മെഡിക്കൽ എക്റേ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ച ശേഷം ഇത് പന്ത്രണ്ടാം തവണയാണ് സ്വർണം പിടികൂടുന്നത്.