തിരുവനന്തപുരം : സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്,മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്ത് ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. നിലവിൽ ചക്രവാതചുഴി കേരള തീരത്തിനു സാമാന്തരമായി വടക്കോട്ട് സഞ്ചാരിക്കുകയാണ്. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ ഇതിനാൽ സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ചക്രവാതച്ചുഴി കേരള തീരത്ത് നിന്ന് അകന്നു പോകാനാണ് സാധ്യത. നാളെയോടെ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത് പോലെയുള്ള പരക്കെയുള്ള മഴ കുറയും എന്നാൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ മഴ തുടരും.
അതേസമയം ഈ സീസണിലെ തെക്കു പടിഞ്ഞാറൻ മൺസൂൺ രാജ്യത്ത് സാധാരണ നിലയിലായിരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. എന്നാൽ കേരളത്തിൽ മഴ കുറവായിരിക്കുമെന്നാണ് പ്രവചനത്തിൽ പറയുന്നത്. മധ്യ, തെക്കൻ കേരളത്തിൽ സാധാരണയിലും താഴെ മാത്രമേ മഴ ലഭിക്കൂവെന്നാണ് പ്രവചനം.