തിരുവനന്തപുരം : കെഎസ്ഇബിയിൽ യാതൊരു പ്രശ്നവുമില്ലെന്ന് ചെയർമാൻ ബി.അശോക്. സമരക്കാരോടു വാത്സല്യമുണ്ട്. പക്ഷേ സമരം ചെയ്യുന്നവർ വെറുതെ മഴയത്തും വെയിലത്തും നിൽക്കുകയാണെന്നും ഒരു കാര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോ.ബി.ആർ. അംബേദ്കർ ജയന്തി ആഘോഷം ആലുവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. കെഎസ്ഇബി ബിസിനസ് സ്ഥാപനമാണെന്നും എല്ലാവരും സഹകരിച്ച് മുന്നോട്ടു കൊണ്ടു പോയാലെ രക്ഷപ്പെടുകയുള്ളുവെന്നും ബി.അശോക് പറഞ്ഞു. കെഎസ്ഇബി സംവിധാനത്തിന്റെ മൗലിക സ്വഭാവം ബലികഴിക്കാൻ തയാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.