• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലേലം പിടിച്ച അമല്‍ മുഹമ്മദിന് ഥാർ കൈമാറാന്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനം

by Web Desk 01 - News Kerala 24
December 21, 2021 : 2:29 pm
in Kerala, News
Reading Time: 1 min read
0
A A
0
ലേലം പിടിച്ച അമല്‍ മുഹമ്മദിന് ഥാർ കൈമാറാന്‍ ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനം

ഗുരുവായൂർ : ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാർ ലേലത്തിൽ പിടിച്ച ആൾക്ക് തന്നെ വാഹനം കൈമാറാൻ ഗുരുവായൂർ ദേവസ്വം ബോർഡിന്റെ അംഗീകാരം. കൊച്ചി ഇടപ്പള്ളി സ്വദേശി അമൽ മുഹമ്മദ് അലിയാണ് വണ്ടി ലേലത്തിൽ പിടിച്ചത്. 15,10,000 രൂപയ്ക്ക് ഥാർ ലേലം പോയതിനു പിന്നാലെ വിവാദമുയർന്നിരുന്നു. ലേലത്തിൽ ഒരാൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അലിക്കുവേണ്ടി തൃശ്ശൂർ എയ്യാൽ സ്വദേശിയും ഗുരുവായൂരിൽ ജ്യോത്സ്യനുമായ സുഭാഷ് പണിക്കരാണ് ലേലംവിളിക്കാനെത്തിയത്. ഭരണസമിതി യോഗത്തിൽ അന്തിമ തീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചതോടെയാണ് അനിശ്ചിതത്വം നിലനിന്നിരുന്നത്. എന്നാൽ ഇന്ന് ചേർന്ന ഭരണസമിതി യോഗം വാഹനം ലേലത്തിൽ വിളിച്ച ആൾക്ക് തന്നെ കൈമാറാൻ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെ 21 ലക്ഷം രൂപയ്ക്ക് വാഹനത്തിന് നൽകാനാകുമോ എന്ന ദേവസ്വം ഭരണസമിതി ഇന്ന് ആരാഞ്ഞു. എന്നാൽ 14 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള വാഹനം താൻ 15,10,000 രൂപയ്ക്കാണ് ലേലത്തിൽ പിടിച്ചത്. ജിഎസ്ടി അടക്കം 18 ലക്ഷത്തോളം രൂപ മുടക്കേണ്ടി വരുമെന്നും അമൽ അറിയിച്ചു. 18-ാം തിയതി ലേലത്തിൽ വിളിച്ച തുകയ്ക്ക് തന്നെ വാഹനം സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും അമൽ ദേവസ്വം സമിതിയെ അറിയിച്ചു. തുടർന്ന് ഭരണസമിതി ലേലത്തിന് അംഗീകാരം നൽകി. ദേവസ്വം ഭരണസമിതി അംഗീകാരം ഇനി ദേവസ്വം കമ്മീഷണർക്ക് കൈമാറും. കമ്മീഷണർ അന്തിമ അനുമതി നൽകിയാൽ അമലിന് ഗുരുവായൂരിൽ നിന്ന് ഥാർ കൊണ്ടുപോകാം.

ലേലം നടന്നതിന് പിന്നാലെ താൻ 25 ലക്ഷം രൂപയ്ക്കുവരെ വിളിക്കാൻ തയ്യാറായിട്ടാണ് വന്നതെന്ന് അമലിന് വേണ്ടി ലേലത്തിനെത്തിയ സുഭാഷ് പണിക്കർ മാധ്യമങ്ങളോടു പറഞ്ഞിരുന്നു. മത്സരലേലമില്ലാതെ 15,10,000 രൂപയ്ക്ക് കിട്ടിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ഇതിനു പിന്നാലെയാണ് 21-ന് ചേരുന്ന ഭരണസമിതി യോഗത്തിൽ അന്തിമതീരുമാനമെടുത്തിട്ടേ ലേലം അംഗീകരിക്കൂവെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചത്. ചെയർമാന്റെ നിലപാട് ശരിയല്ലെന്ന് സുഭാഷ് പണിക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. 15 ലക്ഷം രൂപയിലായിരുന്നു ലേലം തുടങ്ങിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടൊയോട്ടയുടെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക്ക് മോഡലാകാന്‍ B Z കോംപാക്ട് എസ്‌യുവി

Next Post

425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

425 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

ഡൽഹിയിൽ 3 വയസുകാരിയെ നായ്ക്കൾ കടിച്ചുകൊന്നു

ഡൽഹിയിൽ 3 വയസുകാരിയെ നായ്ക്കൾ കടിച്ചുകൊന്നു

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75% : ആരോഗ്യ മന്ത്രി

സംസ്ഥാനത്തെ സമ്പൂര്‍ണ വാക്‌സിനേഷന്‍ 75% : ആരോഗ്യ മന്ത്രി

ആലപ്പുഴ കൊലപാതകങ്ങൾ :  സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

ആലപ്പുഴ കൊലപാതകങ്ങൾ : സമാധാനയോഗത്തിൽ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ

14 കാരിയെ തോക്കു ചുണ്ടി  പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചു ;   പാക് ക്രിക്കറ്റർ യാസിര്‍ ഷാക്കെതിരെ കേസ്

14 കാരിയെ തോക്കു ചുണ്ടി പീഡിപ്പിച്ച സുഹൃത്തിനെ സഹായിച്ചു ; പാക് ക്രിക്കറ്റർ യാസിര്‍ ഷാക്കെതിരെ കേസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021