ടെൽ അവീവ് : വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിൽ ഇസ്രയേൽ സുരക്ഷാസേന 2 പലസ്തീൻകാരെ വെടിവച്ചു കൊന്നു. ഇസ്രയേലിൽ 14 പേർ കൊല്ലപ്പെട്ട സംഘർഷത്തെ തുടർന്ന് നേരത്തേ വെസ്റ്റ് ബാങ്കിൽ 3 പലസ്തീൻകാരെ ഇസ്രയേൽ കൊലപ്പെടുത്തിയിരുന്നു. പലസ്തീൻകാർ ആക്രമിച്ചതിനെ തുടർന്നാണു വെടിവച്ചതെന്ന് ഇസ്രയേൽ ന്യായീകരിച്ചു. അടുത്തിടെയുണ്ടായ അക്രമസംഭവങ്ങളിൽ 23 പലസ്തീൻകാരെങ്കിലും കൊല്ലപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.