തിരുവനന്തപുരം: വർക്കലയിൽ പതിനാല് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വർക്കല മേൽ വെട്ടൂർ അഴുക്കൻ വിള പള്ളിക്ക് സമീപം പറങ്കിമാം വിളവീട്ടിൽ റാഫി (43) ആണ് പിടിയിലായത്. വീട്ടിൽ ആരുമില്ലാതിരുന്ന നേരം ഉച്ചയ്ക്ക് വെള്ളം ചോദിച്ച് വരികയും വെള്ളം കൊടുത്ത കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയു മായിരുന്നു.
വലയന്റെകുഴി ലക്ഷം വീട് കോളനിയിൽ താമസിച്ചു വരികയായിരുന്നു പ്രതി. കുട്ടിയുടെ മാതാപിതാക്കൾ രണ്ടുപേരും കൂലിപ്പണിക്കാരാണ്. മാതാപിതാക്കൾ പണിക്കുപോയ അവസരം നോക്കി വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. വർക്കല ഡി വൈ എസ് പി നീയാസിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം ചുമട്താങ്ങിയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും.