പാലക്കാട് : എലപ്പുള്ളി പാറയിൽ കൊല്ലപ്പെട്ട സുബൈറിന് വധഭീഷണി ഉണ്ടായിരുന്നെന്ന് പോപ്പുലർ ഫ്രണ്ട്. സുബൈറിനെ നേരത്തെ സഞ്ജിത് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്തിട്ടുണ്ട്. എന്നാൽ പ്രതിചേർത്തിട്ടില്ല എന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ പറഞ്ഞു. സുബൈറിന് വധഭീഷണിയുണ്ടായിരുന്നു എന്ന് കാട്ടി പാലക്കാട് എസ്പിക്ക് പരാതി നൽകിയിരുന്നു. പോലീസ് ക്രിമിനലുകളെ സംരക്ഷിക്കുകയാണ്. ആർഎസ്എസിന്റെ കേരളത്തിലെ ലാബോറട്ടറിയാണ് പാലക്കാട്. പൊലീസ് ഡമ്മി കളിക്കുകയാണ്. മതപരമായ ആഘോഷങ്ങളിൽ തങ്ങളുടെ വർഗീയത കാണിക്കാൻ ആണ് ആർഎസ്എസ് ശ്രമിക്കുന്നത്. സംസ്ഥാന പോലീസിന് പ്രതികളെ പിടിക്കാൻ അല്ല, പ്രതികളെ സംരക്ഷിക്കാനും ജാഗ്രത പുലർത്താനും ആണ് ശ്രദ്ധ. സുബൈറിന്റെ കൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഢാലോചന ഉണ്ട് എന്നും മുഹമ്മദ് ബഷീർ പറഞ്ഞു.