തിരുവനന്തപുരം : മദ്യലഹരിയിൽ വീട്ടിലെ കണ്ണാടിമേശ തകർത്ത മകനെ മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. തിങ്കളാഴ്ച ഒൻപതരയോടെയാണ് സംഭവം. ചെമ്പഴന്തി ഇടത്തറ പറയ്ക്കോട് രോഹിണിയിൽ വാടകയ്ക്ക് താമസിക്കുന്ന ഹബീബ് ആണ് മകനായ ഹർഷാദിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ഹർഷാദ് മദ്യലഹരിയിൽ വീട്ടിലെത്തി മേശ തല്ലിപ്പൊളിച്ചപ്പോഴാണ് പിതാവ് പ്രകോപിതനായി മേശയുടെ പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് കുത്തിയത്. ഗുരുതര പരിക്കുകളോടെ ഹർഷാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും വർഷങ്ങൾക്കു മുൻപ് അണിയൂരിൽ അനീഷ് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടിരുന്നു. ഹബീബ് പോലീസ് കസ്റ്റഡിയിലാണ്.