പ്രത്യാശയുടെ സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവായ ശേഷമുള്ള ആദ്യ പാതിരാകുര്‍ബാനയിലും പ്രത്യേക പ്രാര്‍ഥനകളിലും നിരവധി വിശ്വാസികള്‍ അണിചേര്‍ന്നു. സെന്‍റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസി മാര്‍പാപ്പ നേതൃത്വം നല്‍കി. യുദ്ധത്തിന്‍റെ ഭീകരത അടയാളപ്പെടുത്തുന്ന ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. യുക്രെയ്ന്‍ യുദ്ധം നേരിട്ട് പരാമര്‍ശിക്കാതെയാണ് മാര്‍പ്പാപ്പയുടെ സന്ദേശം. അധിനിവേശ യുക്രെയ്ന്‍ നഗരമായ മെലിറ്റോപോളിന്‍റെ മേയറും മൂന്ന് യുക്രെയ്ന്‍ രാഷ്ട്രീയ നേതാക്കളും വത്തിക്കാനില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു. ന്യൂസ് കേരള 24 ന്റെ എല്ലാ വായനക്കാർക്കും ഈസ്റ്റർ ആശംസകൾ.