കോട്ടയം : കോട്ടയത്ത് ഫ്ലാറ്റില്‍ നിന്ന് പതിനഞ്ചുകാരി വീണ് മരിച്ച സംഭവം ആത്മഹത്യയെന്ന് പോലീസ്. അമ്മ വഴക്കു പറഞ്ഞതിനെ തുടർന്നാണ് റയാൻ സൂസന് മേരി ഫ്ലാറ്റിൽ നിന്ന് ചാടിയത് എന്ന നിഗനമത്തിലാണ് പോലീസ്. പെൺകുട്ടിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ അമ്മയുടെ മൊഴിയിൽ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രി പത്തേകാലോടെയാണ് ഫ്ലാറ്റിലെ പതിമൂന്നാം നിലയിൽ നിന്ന് പെൺകുട്ടി ചാടിയത്. പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കളത്തിപ്പടി പള്ളിക്കൂടം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് റയാൻ. കുട്ടിയുടെ അച്ഛൻ ഡെന്നി കുര്യൻ വിദേശത്താണ്. നാലാം ക്ലാസുവരെ റയാനും അമേരിക്കയിലായിരുന്നു.