• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കണം: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
April 18, 2022 : 10:33 am
0
A A
0
മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷിതമായ സംവിധാനങ്ങളോടെയുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ രാജ്യത്തെമ്പാടും സ്ഥാപിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം കോവളത്ത് പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാൻമാരുടെ ദേശീയ കോൺഫറൻസിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുരക്ഷിത സംവിധാനങ്ങളുടെ ലഭ്യതക്കുറവ് സംസ്ഥാനങ്ങളിൽ ഓൺലൈൻ പരീക്ഷകൾ വ്യാപകമാക്കുന്നതിനു തടസമുണ്ടാക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇതു പരിഹരിക്കുന്നതിനു രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമാക്കുന്നകാര്യം ആലോചിക്കണം. യു.പി.എസ്.സിക്കും പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജൻസികൾക്കുമൊപ്പം സംസ്ഥാനങ്ങൾക്കും ഇവ പ്രയോജനപ്പെടും. റിക്രൂട്ട്മെന്റ് അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളിലും പി.എസ്.സികൾ അതീവ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുതിയ റിക്രൂട്ട്മെന്റുകളിൽനിന്നു പി.എസ്.സിയെ ഒഴിവാക്കുന്ന രീതി രാജ്യത്തു ചിലയിടങ്ങളിൽ കണ്ടുവരുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഓഫ്, ലേഔട്ട്, കൂട്ടത്തോടെയുള്ള റിട്ടയർമെന്റ് തുടങ്ങിയവ സാധാരണമായിരിക്കുന്നു. കോവിഡിന്റെ ആദ്യ തരംഗമുണ്ടായപ്പോൾ രാജ്യത്ത് ഓരോ മണിക്കൂറിലും 1,17,000 ആളുകൾക്കു ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണു ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 ഏപ്രിലിൽ രാജ്യത്തെ 84 ശതമാനം പേരുടെ വരുമാനം പൂർണമായോ ഭാഗീകമായോ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായെന്നാണു കണക്കുകൾ.

ഇത്തരം ഘട്ടങ്ങളിൽ ദേശീയതലത്തിൽ പ്രത്യേക ഇടപെടൽ നടത്തുകയാണു ജനാധിപത്യ സർക്കാരുകൾ നടത്തേണ്ടത്. നിർഭാഗ്യവശാൽ പ്രതീക്ഷിച്ചരീതിയിൽ അതുണ്ടായില്ല. എന്നാൽ, ഈ സമയത്തു കേരളത്തിനു മികച്ച ഇടപെടൽ നടത്താനായതു ശ്രദ്ധേയമാണ്. 2016നും 2022നും ഇടയിൽ 1,18,000 പേർക്ക് പി.എസി.സി. മുഖേന നിയമന ശുപാർശ നൽകാൻ കഴിഞ്ഞു. കോവിഡ് കാലത്ത് 28,837 നിയമനങ്ങൾ അവശ്യസേവന മേഖലയിൽ മാത്രം നടത്താൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

ലാസ്റ്റ് ഗ്രേഡ് മുതൽ കെ.എ.എസ്. വരെ സംസ്ഥാന സർക്കാരിന്റെ 1700 ഓളം വിഭാഗങ്ങളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ മുഖേനയാണു നിയമനങ്ങൾ നടത്തുന്നത്. 5.5 കോടി യുവാക്കൾ പി.എസ്.സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓരോ വർഷവും 80 ലക്ഷം ഉദ്യോഗാർഥികളെ പങ്കെടുപ്പിച്ചു വിവിധ പരീക്ഷകൾ നടത്തുന്നു. അപക്ഷ സ്വീകരിക്കുന്നതുമുതൽ നിയമന ശുപാർശ നൽകുന്നതുവരെയുള്ള എല്ലാ നടപടിക്രമങ്ങളും സുതാര്യമായ സാങ്കേതികവിദ്യയിലൂടെയാണു നിർവഹിക്കുന്നത്. പി.എസ്.സി. സ്വീകരിച്ചിരിക്കുന്ന റിസർവേഷൻ രീതിയിലൂടെ സംസ്ഥാനത്തെ എല്ലാ മേഖലകളിലുള്ളവർക്കും സർക്കാർ സർവീസിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ കഴിയുന്നു.

ഇപ്പോൾ 5.16 ലക്ഷം ജീവനക്കാരാണു സർക്കാരിന്റെ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്നത്. ഇതിനു പുറമേ സംസ്ഥാനത്തെ വിവിധ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി വലിയൊരു വിഭാഗം അധ്യാപക, അനധ്യാപക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ നിയമനവും പി.എസ്.സിമുഖേനയാക്കണമെന്നു പൊതുസമൂഹത്തിൽനിന്ന് ആവശ്യമുയരുന്നുണ്ട്. പി.എസ്.സിയുടെ റിക്രൂട്ട്മെന്റ് നടപടിക്രമങ്ങളിലെ പൊതുജനങ്ങളുടെ വിശ്വാസമാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎസ്ആർടിസിയിൽ ശമ്പളവിതരണം ഇന്ന് മുതൽ , ആദ്യം ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങൾക്ക്

Next Post

ആർബിഐ നിയന്ത്രിത വിപണികളിൽ സമയ മാറ്റം ; ഇന്ന് മുതൽ ഒരു മണിക്കൂർ നേരത്തെ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ആർബിഐ നിയന്ത്രിത വിപണികളിൽ സമയ മാറ്റം ; ഇന്ന് മുതൽ ഒരു മണിക്കൂർ നേരത്തെ

ആർബിഐ നിയന്ത്രിത വിപണികളിൽ സമയ മാറ്റം ; ഇന്ന് മുതൽ ഒരു മണിക്കൂർ നേരത്തെ

കെപിസിസി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല ; തീരുമാനം രാഹുൽ വിമർശനത്തിന് പിന്നാലെ

കെപിസിസി യോഗത്തിൽ പിജെ കുര്യൻ പങ്കെടുക്കില്ല ; തീരുമാനം രാഹുൽ വിമർശനത്തിന് പിന്നാലെ

ട്രെയിലർ കാറിൽ ഇടിച്ചു ; തമിഴ്നാട് സ്വദേശിയായ ടേബിൾ ടെന്നിസ് താരം മേഘാലയയിൽ മരിച്ചു

ട്രെയിലർ കാറിൽ ഇടിച്ചു ; തമിഴ്നാട് സ്വദേശിയായ ടേബിൾ ടെന്നിസ് താരം മേഘാലയയിൽ മരിച്ചു

ഗോള്‍മേളം തുടരാന്‍ കേരളം – എതിരാളികള്‍ ബംഗാള്‍ ; ഇന്ന് മഞ്ചേരി ജനസാഗരമാകും

ഗോള്‍മേളം തുടരാന്‍ കേരളം - എതിരാളികള്‍ ബംഗാള്‍ ; ഇന്ന് മഞ്ചേരി ജനസാഗരമാകും

ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് മോഷണം ; മരണവീട്ടിൽ നിന്ന് കവര്‍ന്നത് 31000 രൂപ

ബന്ധുവെന്ന് തെറ്റിദ്ധരിപ്പിച്ച് മോഷണം ; മരണവീട്ടിൽ നിന്ന് കവര്‍ന്നത് 31000 രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In