പാലക്കാട് : ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയ്ക്ക് കാരണമെന്ന മന്ത്രി എം വി ഗോവിന്ദന്‍റെ പ്രസ്താവന കലക്കവെള്ളത്തില്‍ മീന്‍പിടിക്കലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കുകയാണ് യുഡിഎഫ് നിലപാടെന്നും സതീശന്‍ വിശദീകരിച്ചു. ഭൂരിപക്ഷ വര്‍ഗീയവാദികള്‍, ന്യൂനപക്ഷ വര്‍ഗീയവാദികള്‍, സിപിഎം എന്നിവര്‍ക്കാണ് കേരളത്തില്‍ കൊലയാളി സംഘങ്ങളുള്ളത്. തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ് സര്‍ക്കാരിന്‍റെയും മന്ത്രിമാരുടെയും കളി. കൊലയാളി സംഘത്തിന് നേതൃത്വം നൽകുന്നവരെ ചോദ്യം ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന് മുട്ടുവിറയ്ക്കും. ചോദ്യം ചെയ്താൽ തിരഞ്ഞെടുപ്പ് കാലത്തെ കാര്യങ്ങൾ അവർ വെളിപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.



















