കൊച്ചി : എറണാകുളം – കായംകുളം പാസഞ്ചർ ട്രെയിൻ പുനരാരംഭിക്കാൻ തീരുമാനമായി. വൈകിട്ട് ആറിന് എറണാകുളത്തുനിന്ന് കായംകുളത്തേയ്ക്കും തിരിച്ച് രാവിലെ 8.40ന് കായംകുളത്തുനിന്ന് എറണാകുളത്തേയ്ക്കുമുള്ള പാസഞ്ചർ ട്രെയിനുകൾ ഈ ആഴ്ച തന്നെ പുനരാരംഭിക്കാൻ റെയിൽവെ ബോർഡ് തീരുമാനിക്കുകയായിരുന്നു. എ എം ആരിഫ് എംപി ദക്ഷിണ റയിൽവെ ജനറൽ മാനേജർ ബി ജി മല്യയുമായി നടത്തിയ ചർച്ചയെതുടർന്നാണ് തീരുമാനമായത്.