ദില്ലി: ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കരണവുമായി യുജിസി. സർവകലാശാലകൾ ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരണത്തിന് യുജിസി അനുമതി നല്‍കി. ജോയിൻ്റ് ഡിഗ്രി, ഡുവ്യൽ ഡിഗ്രി, പോഗ്രാമുകൾക്ക് ഉൾപ്പെടെയാണ് അനുമതി നൽകിയത്. നാക്ക് ഗ്രേഡ് 3.01 മുകളിലുള്ള സ്ഥാപനങ്ങൾക്കാണ് വിദേശസ്ഥാപനങ്ങളുമായി സഹകരിക്കാൻ അനുവാദം. ഇതിന് യുജിസിയുടെ മൂൻകൂർ അനുമതി വേണ്ട. കോഴ്സുകളുടെ സിലബസ് ഫീസ് ഘടനയടക്കം ഇരു സ്ഥാപനങ്ങൾക്കും തീരുമാനിക്കാനും അവകാശം നൽകി. ലോക റാങ്കിംഗ് അയിരത്തിനുള്ളിൽ വരുന്ന സ്ഥാപനങ്ങളുമായിട്ടാകണം സഹകരണമെന്നും യുജിസി അറിയിച്ചു.