കൊച്ചി: മെട്രോയില്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്കും അവർക്കൊപ്പം കൂടെയുള്ള ഒരാള്‍ക്കും 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര ചെയ്യാം. മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്കിയാല് മതി. ഏപ്രിൽ 21 മുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരും.
കോവിഡ് പോരാളികൾക്കും വിദ്യാർഥികൾക്കുമുള്ള സൗജന്യ നിരക്കും നടപ്പിലാക്കി. പാസ് എടുത്തു യാത്ര ചെയ്യുന്ന കോവിഡ് പോരാളികൾക്ക് 50 ശതമാനം സൗജന്യ നിരക്കാണ്. നിശ്ചിത സമയത്ത് യാത്ര ചെയ്യുന്ന വിദ്യാർഥികൾക്കാണ് സൗജന്യ നിരക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.