• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന ബിൽ ഇന്ന് കർണാടക നിയമസഭയിൽ ചർച്ചയ്ക്കെത്തും

by Web Desk 01 - News Kerala 24
December 22, 2021 : 10:19 am
in India, News
Reading Time: 1 min read
0
A A
0
നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന ബിൽ ഇന്ന് കർണാടക നിയമസഭയിൽ ചർച്ചയ്ക്കെത്തും

കർണാടക : നിർബന്ധിത മതപരിവർത്തനം നിരോധിയ്ക്കുന്ന കർണാടക മതവിശ്വാസ സ്വാതന്ത്ര്യ സംരക്ഷണാവകാശ ബിൽ ഇന്ന് നിയമസഭയിൽ ചർച്ചയ്ക്കെത്തും. പ്രതിപക്ഷ എതിർപ്പിനെയും പ്രതിഷേധത്തെയും തുടർന്നാണ് ഇന്ന് ബില്ല് ചർച്ചയ്ക്കെടുക്കാൻ സ്പീക്കർ വിശ്വേശര കെഗേരി നിർദ്ദേശം നൽകിയത്. ബില്ല് കീറിയെറിയുമെന്നാണ് കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ അറിയിച്ചത്. അതുകൊണ്ടുതന്നെ സഭ ഇന്ന് പ്രക്ഷുബ്ധമാകും. ജെഡിഎസും ബില്ലിനെ എതിർക്കും. എന്നാൽ ബിജെപിയ്ക്ക് ഭൂരിപക്ഷമുള്ള നിയമസഭയിൽ ബില്ല് പാസാകും. അതേസമയം ഒരു സീറ്റിന്റെ ഭൂരിപക്ഷം കുറവുള്ള നിയമനിർമാണ കൗൺസിലിൽ ജെഡിഎസ് സഹായത്തോടെ മാത്രമെ ബില്ല് പാസാക്കിയെടുക്കാൻ പറ്റു.

നിലവിൽ കൗൺസിലിൽ സഹകരിച്ചു പോകുന്നതിനാൽ ജെഡിഎസ് സഹായിക്കുമെന്ന പ്രതീക്ഷയാണ് ബിജെപിയ്ക്ക് ഉള്ളത്. ബില്ലിന് എതിരെ ഇന്ന് രാവിലെ 11.30 ന് സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരു നഗരത്തിൽ റാലി നടക്കും.  നിർബന്ധിതമായി മതപരിവർത്തനം നടത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായിരിക്കും അത്. നിർബന്ധിച്ചോ, സമ്മർദം ചെലുത്തിയോ, കബിളിപ്പിച്ചോ, വിവാഹ വാഗ്ദാനം നൽകിയോ മതപരിവർത്തനം നടത്തുന്നത് പുതിയ നിയമപ്രകാരം കുറ്റകരമായിരിക്കും.മതം മാറ്റപ്പെട്ട വ്യക്തിയുടെ കുടുംബം നൽകുന്ന പരാതി പ്രകാരം പോലീസിന് കേസെടുക്കാം.

ജനറൽ വിഭാഗത്തിലുള്ളവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയോ, 25,000 രൂപ പിഴയോ ലഭിക്കുന്ന കുറ്റമാണ്. പ്രായപൂർത്തിയാകാത്ത വ്യക്തി, ന്യൂനപക്ഷം, സ്ത്രീകൾ, എസ്‌സി/എസ്ടി എന്നീ വിഭാഗത്തിൽപ്പെട്ടവരെ മതം മാറ്റിയാൽ മൂന്ന് വർഷം മുതൽ പത്ത് വർഷം വരെ തടവ് ലഭിക്കുകയും, 50,000 രൂപ പിഴ ഈടാക്കുകയും ചെയ്യും. മതപരിവർത്തനം ലക്ഷ്യം വച്ചുള്ള വിവാഹം അസാധുവാക്കാനും ബില്ലിൽ വകുപ്പുകളുണ്ട്. നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷം മതം മാറാൻ താത്പര്യമുള്ളവർ ജില്ലാ മജിസ്‌ട്രേറ്റിന് മുൻപാകെ അപേക്ഷ സമർപ്പിക്കണം. മജിസ്‌ട്രേറ്റ്, പോലീസ് എന്നിവരുടെ അന്വേഷണത്തിൽ നിർബന്ധിത മതംമാറ്റമല്ലെന്ന് തെളിഞ്ഞാൽ അപേക്ഷ നൽകി രണ്ട് മാസത്തിന് ശേഷം മതം മാറാനുള്ള അനുമതി ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു

Next Post

വയനാട് കുറുക്കൻ മൂലയിലിറങ്ങിയ കടുവെയ്ക്കായി ഇന്നും തെരച്ചിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട് കുറുക്കൻ മൂലയിലിറങ്ങിയ കടുവെയ്ക്കായി ഇന്നും തെരച്ചിൽ

വയനാട് കുറുക്കൻ മൂലയിലിറങ്ങിയ കടുവെയ്ക്കായി ഇന്നും തെരച്ചിൽ

യൂട്യൂബറെ ആക്രമിച്ച കേസ് ;  ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും

യൂട്യൂബറെ ആക്രമിച്ച കേസ് ; ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായേക്കും

തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

തൃശ്ശൂരിൽ നവജാത ശിശുവിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവം ; മൂന്ന് പേര്‍ കസ്റ്റഡിയില്‍

തൃക്കാക്കര എംഎൽഎ പി.ടി. തോമസ്  ‌അന്തരിച്ചു

തൃക്കാക്കര എംഎൽഎ പി.ടി. തോമസ് ‌അന്തരിച്ചു

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ;  വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; വയനാട്ടിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021