പാലക്കാട് ∙ ചാലിശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്. ചാലക്കുടി കണ്ണോളി വീട്ടില്‍ ഷിജുവിനെയാണ് (42) പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. ഒന്നേകാല്‍ ലക്ഷംരൂപ പിഴയും ചുമത്തി. വിവിധ വകുപ്പുകളിലായാണ് കഠിനതടവ്.2019ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്താണ് പ്രതി ഷിജു. പിതാവുമായുള്ള സൗഹൃദം മുതലെടുത്ത്, വീട്ടിൽ ആളില്ലാത്ത സമയത്ത് എത്തുകയും പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നുമാണ് കണ്ടെത്തൽ.
രേഖകളും ശാസ്ത്രീയ പരിശോധനാ ഫലമെല്ലാം ഷിജുവിനെതിരായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളിലായി 50 വർഷം കഠിനതടവും പിഴയും ചുമത്തിയത്. നിഷ വിജയകുമാറാണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.