റിയാദ്: സൗദി അറേബ്യയിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം വീണ്ടും നൂറിൽ താഴെയായി. പുതുതായി 91 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 223 പേർ സുഖം പ്രാപിച്ചു. ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,53,332 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,40,467 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,076 ആയി ഉയർന്നു. രോഗബാധിതരിൽ 3,789 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 45 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 10,053 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
ജിദ്ദ 24, റിയാദ് 17, മദീന 13, മക്ക 12, തായിഫ് 8, ദമ്മാം 4, അബഹ 3, ജിസാൻ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,039,039 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,397,748 ആദ്യ ഡോസും 24,730,472 രണ്ടാം ഡോസും 12,910,819 ബൂസ്റ്റർ ഡോസുമാണ്.