ജക്കാർത്ത ∙ ആഭ്യന്തര വിപണിയിൽ വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്തൊനീഷ്യ പാമോയിൽ കയറ്റുമതി ഈ മാസം 28 മുതൽ നിരോധിക്കുമെന്ന് പ്രസിഡന്റ് ജോക്കോ വിഡോഡോ അറിയിച്ചു. കപ്പലുകളിൽ പാമോയിലും പാമോലിനും മറ്റും കയറ്റുന്നതിന് ഉടൻ വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ ഉൾപ്പെടെ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഭക്ഷ്യഎണ്ണകളുടെ വിലവർധനയ്ക്ക് ഇത് ഇടയാക്കും. പാമോയിൽ ഉപയോഗിച്ചുള്ള ഒട്ടേറെ ഉൽപന്നങ്ങളുടെ വിലയിൽ വർധനയുണ്ടാകും. ആഗോള വിപണിയിൽ പാമോയിൽ വില റെക്കോർഡിലെത്തി.