കണ്ണൂര് : കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ അർജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പോലീസിൽ പരാതി നൽകി. മുൻ ജില്ലാ പ്രസിഡന്റ് മനു തോമസിനെതിരെ നവമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയെന്നാണ് ഡിവൈഎഫ്ഐയുടെ പരാതി. ജില്ലാ സെക്രട്ടറി എം ഷാജറാണ് അസി. കമ്മീഷണർക്ക് പരാതി നല്കിയത്. ലഹരി ,ക്വട്ടേഷൻ, സ്വർണ്ണകടത്ത് സംഘങ്ങൾക്കതിരെ ക്യാമ്പെയിൻ സംഘടിപ്പിച്ചതിന്റെ വിരോധത്തിൽ സംഘടനയ്ക്കും നേതാക്കൾക്കും എതിരെ പ്രചരണം നടത്തുന്നതായും പരാതിയിൽ പറയുന്നു.