കോഴിക്കോട് : റംസാന് തിരക്കിനിടെ കോഴിക്കോട് മിഠായിതെരുവിൽ വെച്ച് ഒന്നര വയസ്സുള്ള കുട്ടിയുടെ അരപവൻ തൂക്കം വരുന്ന പാദസരം മോഷ്ടിച്ച സ്ത്രീയെ ടൌണ്‍ പോലീസ് പിടികൂടി. മധുര കൽമേട് കോളനി നിവാസിയായ പ്രിയയാണ് പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകീട്ട് 5 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. റംസാന് ഷോപ്പിങ്ങിന് എത്തിയ വെങ്ങാലി സ്വദേശിയുടെ മകളുടെ പാദസരമാണ് മോഷണം പോയത്. അറസ്റ്റിലായ പ്രിയക്കെതിരെ തൃശ്ശൂർ ഈസ്റ്റ്, മെഡിക്കൽ കോളേജ് , കുന്ദമംഗലം, പെരിന്തൽമണ്ണ, നാദാപുരം സ്റ്റേഷനുകളിൽ സമാനമായ കേസുകൾ നിലവിലുണ്ട്.