കുവൈറ്റ് : കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചിലവ് 896 ദിനാറില്‍ നിന്ന് 1080 ദിനാറായി ഉയര്‍ത്തണമെന്ന അഭ്യര്‍ത്ഥന വാണിജ്യ വ്യവസായ മന്ത്രാലയം നിരസിച്ചു. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പാം) ആണ് റിക്രൂട്ട്‌മെന്റ് ചിലവ് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. ഉയര്‍ന്ന യാത്രാ ചിലവുകളും മറ്റ് ചിലവുകളും അടിസ്ഥാനമാക്കിയാണ് പാമിന്റെ നിര്‍ദേശം. എന്നാല്‍ ഓഫിസുകളും റിക്രൂട്ട്‌മെന്റ് കമ്പനികളും വഴിയുള്ള റിക്രൂട്ട്‌മെന്റിന്റെ ചിലവ്, ജീവനക്കാരന്റെ മാതൃരാജ്യത്തെ യാത്രാ ചിലവുകളും ടെസ്റ്റുകളും ഉള്‍പ്പെടെ 896 ദിനാറില്‍ കവിയാന്‍ പാടില്ലെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കി.
നേരത്തെ സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയിരുന്നു. വര്‍ഷത്തില്‍ 9600 റിയാലാണ് ലെവി അടയ്‌ക്കേണ്ടത്. മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് വലിയ തിരിച്ചടിയാണ് തീരുമാനം. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗമാണ് രാജ്യത്തെ വീട്ടുഡ്രൈവര്‍മാരും വീട്ടുജോലിക്കാരും ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.