കൊച്ചി : പമ്പ മണൽവാരലിലെ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സർക്കാർ നൽകിയ പുനപരിശോധനാ ഹർജിയിലാണ് ഉത്തരവ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി ആയിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി വിധി സാങ്കേതികപരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണെന്നും നിയമപരമായി തുടർനടപടികൾ സ്വീകരിക്കാൻ നിയമോപദേശം തേടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പമ്പ മണല്‍ വാരലിൽ വലിയ അഴിമതി നടന്നിട്ടുണ്ട്. അത് എല്ലാവർക്കും അറിയാം. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.