അഭിനയം പോലെ നടന് ഇന്ദ്രജിത്ത് സുകുമാരന്‍ പ്രിയപ്പെട്ട ഒന്നാണ് യാത്രകള്‍. സിനിമകള്‍ക്കിടയില്‍ ലഭിക്കുന്ന ഇടവേളകളില്‍ അദ്ദേഹം പലപ്പോഴും സമയം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നതും യാത്രകള്‍ക്കായിത്തന്നെ. ഇപ്പോഴിതാ ഒരു പഴയ ജപ്പാന് യാത്രയ്ക്കിടെ കണ്ടുമുട്ടിയ ഒരു പ്രമുഖനൊപ്പമുള്ള ചിത്രവും ഓര്‍മ്മയും പങ്കുവച്ചിരിക്കുകയാണ് ഇന്ദ്രജിത്ത്. മറ്റാരുമല്ല, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയുമൊത്തുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ജപ്പാലിനെ ക്യോട്ടോയിലുള്ള ഒരു ട്രാഫിക് സിഗ്നലില്‍ വച്ചാണ് അദ്ദേഹത്തെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതെന്ന് ഇന്ദ്രജിത്ത് പറയുന്നു.
2017ലെ ഒരു ശൈത്യകാല അവധിദിനമായിരുന്നു അത്. ഞാന്‍ വളരെവേഗം ഇഷ്ടത്തിലായിപ്പോയ രാജ്യമായ ജപ്പാനില്‍. അവിടുത്തെ ആളുകള്‍, സംസ്കാരം, സൌന്ദര്യം, അച്ചടക്കം… പരിചയപ്പെടാന്‍ ഒരുപാടുണ്ട്. പഠിക്കാനും സ്വീകരിക്കാനും. ചെറികള്‍ പൂവിടുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ ആ രാജ്യം സന്ദര്‍ശിക്കുക എന്നത് ഇപ്പോഴും എന്റെ ബക്കറ്റ് ലിസ്റ്റില്‍ ഉണ്ട്. ദൈവാനുഗ്രഹത്താല്‍ അത് വൈകാതെ നടക്കും. ക്യോട്ടോയിലെ ഒരു ട്രാഫിക് സിഗ്നലില്‍ വച്ച് അവിചാരിതമായി ആരെയാണോ ഞാന്‍ കണ്ടുമുട്ടിയതെന്നറിയാന് അവസാന ചിത്രം കാണുക, ചിത്രങ്ങള്‍ക്കൊപ്പം ഇന്‍സ്റ്റഗ്രാമില്‍ ഇന്ദ്രജിത്ത് കുറിച്ചു.
അതേസമയം വൈശാഖിന്റെ സംവിധാനത്തിലെത്തിയ നൈറ്റ് ഡ്രൈവ് ആണ് ഇന്ദ്രജിത്തിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. സിഐ ബെന്നി മൂപ്പന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിച്ചത്. എം പത്മകുമാറിന്റെ പത്താം വളവ്, രാജീവ് രവിയുടെ തുറമുഖം, അനുരാധ ക്രൈം നമ്പര്‍ 59/ 2019, തമിഴ് ചിത്രം മോഹന്‍ദാസ്, തീര്‍പ്പ്, 19 1 എ, റാം, നരകശൂരന്‍ തുടങ്ങി നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളത്.