കണ്ണൂർ: കോൺഗ്രസ് പുറത്താക്കിയാൽ കെ.വി.തോമസിന് സിപിഎം അഭയം നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസ് വിട്ടുവരുന്നവർ വഴിയാധാരമാവില്ല. കെ.വി.തോമസിനെതിരെ നടപടിയെടുത്ത കോൺഗ്രസ് സമീപനം അവരെ ജനങ്ങളിൽനിന്ന് ഒറ്റപ്പെടുത്തുകയേയുള്ളൂവെന്നും കോടിയേരി കണ്ണൂരിൽ പറഞ്ഞു. സിപിഎമ്മുമായി സഹകരിച്ചതിന്റെ പേരിൽ കോൺഗ്രസ് ഒരോരുത്തരെ പുറത്താക്കിയാൽ അവർക്ക് സിപിഎം അഭയം കൊടുക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.