തിരുവനന്തപുരം : ഇന്ധനനികുതി വിഷയത്തിൽ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ല ധാരണയുള്ള ഭരണാധികാരിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണ് ഇതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പ്രതിപക്ഷം ഭരിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാൻ തയ്യാറാകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കോവിഡ് സ്ഥിതി സംബന്ധിച്ച മുഖ്യമന്ത്രിമാരുടെ ചർച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
സാമൂഹ്യക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക നിലയെക്കുറിച്ച് നല്ല ധാരണയുള്ള ഭരണാധികാരിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത നിർദേശമാണ് പ്രധാനമന്ത്രി നൽകിയതെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം.