റിയാദ്: സൗദി അറേബ്യയില്‍ 154 പേര്‍ കൂടി കൊവിഡ് ബാധയില്‍ നിന്ന് മുക്തി നേടി. 24 മണിക്കൂറിനിടയില്‍ പുതുതായി 92 പേരില്‍ കൂടി രോഗബാധ കണ്ടെത്തി. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 753,822 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 741,389 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,085 ആയി. രോഗബാധിതരില്‍ 3,348 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 45 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.
24 മണിക്കൂറിനിടെ 11,738 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. ജിദ്ദ 23, റിയാദ് 16, മദീന 15, മക്ക 14, തായിഫ് 6, അബഹ 4, ദമ്മാം 3, ജീസാന്‍ 2, മറ്റ് വിവിധയിടങ്ങളില്‍ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,247,427 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,429,302 ആദ്യ ഡോസും 24,766,015 രണ്ടാം ഡോസും 13,052,110 ബൂസ്റ്റര്‍ ഡോസുമാണ്.












