തിരുവനന്തപുരം : സംസ്ഥാനത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഇന്നു കൂടി തുടരുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി.അശോക്. 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി വാങ്ങും. അധിക വൈദ്യുതി വാങ്ങുന്നത് 1.5 കോടി രൂപവരെ ബാധ്യതയുണ്ടാക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. വൈകിട്ട് 6.30നും രാത്രി 11.30നും ഇടയിലാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക.












