പത്തനംതിട്ട : ജനങ്ങൾ നേരിടുന്ന ചൂഷണത്തെ പ്രതിരോധിക്കുമ്പോൾ ആണ് യഥാർത്ഥ രാജ്യസ്നേഹം പ്രകടമാകുന്നത് എന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ട് പറഞ്ഞു. കേരളത്തിലെ ഡിവൈഎഫ്ഐയിൽ ആണ് സാമൂഹിക പ്രതിബദ്ധതയുളള പ്രവർത്തകർ കൂടുതൽ ഉള്ളത്. ആർഎസ്എസ് ഒരുപാട് ചെറുപ്പക്കാരായ ആളുകളെ ക്രൂരമായി കൊല്ലുന്നു എന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാനസമ്മേളന സമാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബൃന്ദാ കാരാട്ട്.
മോദി സർക്കാർ നടപ്പാക്കുന്നത് രാജ്യവിരുദ്ധ നയമാണ്. മോദി ഭരണത്തിൽ നടക്കുന്നത് മേയ്ക്ക് ഇൻ ഇന്ത്യ അല്ല സെല്ലിങ്ങ് ഇന്ത്യയാണ്. പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപ്പനക്കെതിരെ ശബ്ദം ഉയർത്താൻ ആകെയുള്ളത് ഡിവൈഎഫ്ഐ മാത്രമാണ്. ബിജെപിക്ക് ബുൾഡോസർ കേവലം യന്ത്രം മാത്രമല്ല. അവരുടെ ഭരണത്തിന്റെ പ്രതീകമാണ് ബുൾഡോസർ എന്നും ബൃന്ദാ കാരാട്ട് അഭിപ്രായപ്പെട്ടു.