റിയാദ് : 163 ഹൂതി തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി സഖ്യസേന വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍കി അല്‍ മാലികി അറിയിച്ചു. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് പ്രഖ്യാപനമെന്ന് ‘സൗദി പ്രസ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ പശ്ചാത്തലത്തിലും യെമന്‍ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.