ലണ്ടൻ : പാർലമെന്റ് നടപടികൾക്കിടെ മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ട ഭരണകക്ഷി എംപി നെയ്ൽ പാരിഷ് (65) രാജിവച്ചു. നെയ്ൽ ഫോണിൽ വിഡിയോ കാണുന്നതു ശ്രദ്ധയിൽപ്പെട്ട വനിതാമന്ത്രി നൽകിയ പരാതിയിൽ അദ്ദേഹത്തെ പാർലമെന്ററി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിക്കുള്ളിൽ നിന്നു സമ്മർദമേറിയതിനെത്തുടർന്നാണ് രാജി. മാപ്പു ചോദിക്കുകയല്ലാതെ മറ്റൊന്നും തനിക്കു ചെയ്യാനില്ലെന്നു പറഞ്ഞ നെയ്ൽ ഫോണിലുണ്ടായിരുന്ന വിഡിയോ ക്ലിപ് അബദ്ധത്തിൽ പ്ലേ ചെയ്തതാണെന്ന് പിന്നീടു പറഞ്ഞു. ഭർത്താവ് പരസ്യമായി അശ്ലീല വിഡിയോ കണ്ടതിനെ നെയ്ലിന്റെ ഭാര്യ സ്യു അപലപിച്ചു. പ്രതിസന്ധിഘട്ടത്തിൽ അദ്ദേഹത്തിനൊപ്പം നിൽക്കുമെന്നും വ്യക്തമാക്കി.