ജറുസലം : ഇസ്രയേലിൽ വിനോദസഞ്ചാരികളായി എത്തിയതായിരുന്നു ആ യുഎസ് കുടുംബം. ചരിത്രമുറങ്ങുന്ന ഗോലാൻ കുന്നുകളിലൂടെ കാഴ്ചകൾ കണ്ടുനടക്കുമ്പോൾ അവർ അവിടെയൊരു പീരങ്കിയുണ്ട കണ്ടെത്തി. ഗോലാൻ കുന്നുകൾ പിടിച്ചെടുക്കാൻ 1967 ലും 1973 ലും ഇസ്രയേൽ സിറിയയുമായി നടത്തിയ യുദ്ധത്തിന്റെ അവശേഷിപ്പായിരുന്നു പൊട്ടാത്ത പീരങ്കിയുണ്ട.
തിരികെ യുഎസിലേക്കു മടങ്ങുമ്പോൾ അവർ ബാഗിനുള്ളിൽ അതും തിരുകിക്കയറ്റി. ബെൻ ഗൂരിയൻ വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്ക്കെത്തിയപ്പോൾ ബാഗ് തുറന്നു കാണിച്ചു. മുന്നിലും പിന്നിലും നിന്ന യാത്രക്കാർ ഭയന്നോടി. കൺവേയർ ബെൽറ്റിനു മുകളിലൂടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഒരാൾക്കു വീണു പരുക്കേറ്റു. സഞ്ചാരി കുടുംബം കാര്യങ്ങൾ വിശദീകരിച്ചതോടെ അവരെ യാത്ര തുടരാൻ അനുവദിച്ചു.