തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 37920 രൂപയാണ് വില. ഇന്നലെ രണ്ട് തവണയാണ് സംസ്ഥാനത്ത സ്വർണവിലയിൽ ഇടിവുണ്ടായത്. ആദ്യം 120 രൂപ കുറയുകയും പിന്നീട് 800 രൂപ കുറയുകയും ചെയ്തിരുന്നു. ആകെ 920 രൂപയുടെ ഇടിവാണ് ഇന്നലെ സ്വർണവിലയിൽ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4740 രൂപയാണ്. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ആദ്യം 15 രൂപ കുറഞ്ഞിരുന്നു. മണിക്കൂറുകൾക്ക് ശേഷം വീണ്ടും 100 രൂപയുടെ ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിപണി വില 3915 രൂപയാണ്. ഇന്നലെ ആദ്യം ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ 15 രൂപയുടെ കുറവ് ഉണ്ടായിരുന്നു. രണ്ടാം തവണ 85 രൂപയാണ് കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനവും, ആഭ്യന്തര വിപണിയിലെ ഏറ്റവും ഉയർന്ന ഏകദിന വിൽപന ദിനമായ അക്ഷയ തൃതീയ ആഘോഷത്തിന് ഉപഭോക്താക്കൾക്ക് ഗുണകരമാകുന്നതിനും വേണ്ടിയാണ് ഇന്നലെ രണ്ട് തവണ വില കുറച്ചത് എന്ന് എന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) അറിയിച്ചു.
സംസ്ഥാനത്ത് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്. വെള്ളിയുടെ വില 70 രൂപയാണ്. ഈ ആഴ്ചയിൽ ഇതുവരെ സ്വർണവില കുത്തനെ ഇടിക്കുകയായിരുന്നു. ഈ ആഴ്ച ഇടവേളകളിൽ കുറഞ്ഞുകൊണ്ടിരുന്ന സ്വർണവിലയിൽ ഇടയ്ക്ക് നേരിയ വർധനവുണ്ടായി. ഏപ്രിൽ 23 ശനിയാഴ്ച 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. 39200 രൂപയായിരുന്നു അന്നത്തെ വിപണി വില. പിന്നീട് ഇങ്ങോട്ട് ഇടവേളകളിൽ സ്വർണവില കൂപ്പുകുത്തുകയായിരുന്നു. ഏപ്രിൽ 24 നും 25 നും മാറ്റമില്ലാതെ തുടർന്നതിന് ശേഷം 26 ന് സ്വർണവില വീണ്ടും ഇടിഞ്ഞു. 440 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇന്നലെ ഉയര്‍ന്ന സ്വർണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 1960 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ സംഭവിച്ചത്.