ഷൊര്‍ണ്ണൂര്‍ : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി ഇനിയും സുമനസുകളുടെ കനിവ് വേണം. ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയേയും കൊണ്ട് കുടുംബം അടുത്ത ഘട്ട ചികിത്സകള്‍ക്കായി ബംഗളൂരുവിലേക്ക് ഇന്നലെ തന്നെ തിരിച്ചിരുന്നു. ഇതുവരെ 12 കോടി രൂപയാണ് കുട്ടിയുടെ ചികിത്സക്കായി ലഭിച്ചത്. നാല് കോടിയോളം രൂപ ഇനിയും ഈ കുഞ്ഞിന് ലഭ്യമാകേണ്ടതുണ്ട്.
സ്ലീപ് ടെസ്റ്റ് അടക്കമുളള ഗൗരി ലക്ഷ്മിയുടെ അടുത്ത ഘട്ട ചികിത്സകള്‍ക്കായാണ് കുടുംബം ബംഗളൂരുവിലേക്ക് തിരിച്ചത്. എത്രയും വേഗം ഗൗരിലക്ഷ്മിക്ക് 16 കോടി രൂപ വിലവരുന്ന് മരുന്ന് നല്‍കേണ്ടതുണ്ട്. സുമനസുകളുടെ സഹായത്താല്‍ 12 കോടി രൂപ ഇതിനോടകം പിന്നിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വളരെ കുറഞ്ഞ തുകയാണ് കുടുംബത്തിന്റെ അക്കൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. എത്രയും വേഗം സാധ്യമാകുന്നവര്‍ ഈ കുഞ്ഞുജീവന്‍ രക്ഷിക്കാന്‍ കൈകോര്‍ക്കണമെന്നാണ് സഹായക്കൂട്ടായ്മയടക്കം ആവശ്യപ്പെടുന്നത്.
അതിനിടെ ഗൗരിയെ സഹായിക്കാനുള്ള ശ്രമം നടത്തുകയാണ് കാസര്‍ഗോട്ടെ മൂകാംബിക ട്രാവല്‍സ്. യാത്ര ചെയ്യുന്നവര്‍ ടിക്കറ്റ് പണം നല്‍കേണ്ടതില്ല. പകരം ബസില്‍ വച്ചിരിക്കുന്ന ബക്കറ്റില്‍ യാത്രക്കാര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാം. ഇത് ഗൗരിയുടെ കുടുംബത്തിന് കൈമാറും.
ഗൗരി ലക്ഷ്മിയുടെ ജീവനായി കൈകോര്‍ക്കാം:
ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415
GPay : 9847200415 [Liju KL]