തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണു നിലപാടെന്ന് ഡബ്ല്യൂസിസി. മന്ത്രിക്കു തെറ്റിദ്ധാരണ ഉണ്ടായെന്നാണു കരുതുന്നതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. ഡബ്ല്യൂസിസി രേഖാമൂലം സര്‍ക്കാരിനു നല്‍കിയ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവരുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു.
രഹസ്യസ്വഭാവമുള്ള മൊഴികള്‍ മാത്രമല്ല നല്‍കിയിട്ടുള്ളതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. മാല പാര്‍വതിയുടെ രാജി സ്വാഗതാര്‍ഹമാണ്. പ്രതികരിക്കേണ്ടവര്‍ മൗനം പാലിക്കുന്നുവെന്നും ദീദി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുമെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞിരുന്നു. ഡബ്ല്യൂസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് ഡബ്ല്യൂസിസി എന്ന കൂട്ടായ്മ രൂപീകരിച്ചത്. അവരുടെകൂടി അഭ്യർഥനയുടെ പശ്ചാത്തലത്തിൽ സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിച്ചു. 2019 ഡിസംബർ 31നാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.