തിരുവനന്തപുരം: ഈദുൽ ഫിത്തർ പ്രമാണിച്ച് മെയ് 3 ന് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചതിനാൽ പിഎസ്സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, സർവീസ് വെരിഫിക്കേഷൻ എന്നിവ മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടിവ് ഓഫിസർ (കേരള സർവ്വീസ് റൂൾസ്) വകുപ്പുതല പരീക്ഷ മെയ് 9 ലേക്ക് മാറ്റിവച്ചു.