മലപ്പുറം : ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വേങ്ങര സ്കൂളിന് സമീപത്തെ ഹോട്ടല്‍ അടപ്പിച്ചു. മന്തി ഹൗസ് എന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച എട്ടു പേര് ചികില്‍സതേടിയതിന് പിന്നാലെയാണ് നടപടി.കോഴിയിറച്ചിയില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.