• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഈദ് സമത്വത്തിന്‍റെ ആഘോഷം ; പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക -സാദിഖലി തങ്ങള്‍

by Web Desk 04 - News Kerala 24
May 2, 2022 : 9:35 pm
0
A A
0
ഈദ് സമത്വത്തിന്‍റെ ആഘോഷം ; പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക -സാദിഖലി തങ്ങള്‍

മലപ്പുറം: വ്രത വിശുദ്ധിയിലൂടെ കൈവരിച്ച ആത്മനിര്‍വൃതിയുടെ ആഘോഷമാണ് പെരുന്നാളെന്നും സൃഷ്ടാവില്‍ സര്‍വ്വവും സമര്‍പ്പിച്ച് കളങ്കരഹിത സമൂഹത്തിനും ലോക സമാധാനത്തിനും പ്രതിജ്ഞ പുതുക്കുന്ന ദിനമാണിതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പരീക്ഷണങ്ങളെ അതിജീവിച്ച് സജീവമായ റമദാന്‍ കാലത്തിന്റെ ധന്യത ആഹ്ലാദകരമാണ്. പ്രയാസം അനുഭവിക്കുന്നവരെ ചേര്‍ത്തു പിടിക്കാനും കണ്ണീരൊപ്പാനും മുന്നോട്ടു വന്നാണ് സൃഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്. മതത്തിനും ജാതിക്കും നിറത്തിനും അപ്പുറം എല്ലാവരെയും മനുഷ്യരായി കാണാനും മാറോട് ചേര്‍ക്കാനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ആത്മചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. ആത്മീയവും ഭൗതികവുമായ സമത്വവഴിതേടിയുള്ള പ്രയാണത്തിന്റെ ആഘോഷപ്പെരുന്നാള്‍. കേവലം പളപളപ്പിന്റെ ആഘോഷ കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും രാഷ്ട്ര-ദേശാന്തരങ്ങളിലേക്കും അകം തുറന്ന് നോക്കുകയെന്നതാണ് കരഗതമാക്കിയ ആത്മീയ ഉന്നതിയുടെ ദൗത്യം.

ഫലസ്തീനിലും യുക്രൈനിലുമുള്‍പ്പെടെ മനുഷ്യാവകാശം നിഷേധിക്കപ്പെട്ട ജനകോടികളുടെ തേങ്ങലുകള്‍ ഓർമിക്കേണ്ട ദിനമാണിത്. മര്യാദാ പുരുഷോത്തമനായ ശ്രീരാമന്റെ ജന്മദിനാഘോഷത്തിന്റെ മറപിടിച്ച് പോലും വിശുദ്ധ റമദാനില്‍ പ്രാര്‍ത്ഥനാ പൂര്‍വം കഴിച്ചു കൂട്ടിയ പള്ളികള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും മേല്‍ ഹുങ്കിന്റെ ബുള്‍ഡോസര്‍ ഓടിച്ചതു നമ്മള്‍ കണ്ടു. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യ ഇന്ത്യയുടെ വികസനത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് നമ്മുടെ ബാധ്യത. വൈവിധ്യങ്ങളുടെ പൂങ്കാവനമായ രാജ്യത്ത് ഐക്യത്തിന്റെ കാഹളം മുഴക്കി വര്‍ഗീയതക്കെതിരെ സന്ധിയില്ലാതെ നിലകൊള്ളാനുള്ള ഉള്‍ക്കരുത്താണ് ആവശ്യം. പതര്‍ച്ചയില്ലാത്ത സ്ഫുടം ചെയ്യപ്പെട്ട ഈമാനാണ് കൈമുതല്‍.

എല്ലാ മനുഷ്യരും ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും ഉല്‍ഭവിച്ച സഹോദരങ്ങളാണെന്നും വിവിധ ഗോത്രങ്ങളും വിഭാഗങ്ങളുമായി തരം തിരിക്കപ്പെട്ടവരെല്ലാം ഒരേ പൊക്കിള്‍ക്കൊടി ബന്ധത്തിലൂടെ കോര്‍ത്തിണക്കപ്പെട്ടവരാണെന്നും പ്രഖ്യാപിക്കുകയാണ് റമദാനും ഈദും ചെയ്യുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അതിര്‍വരമ്പിനെ വിശപ്പിനെയും ദാഹത്തെയും സമീകരിച്ചും സഖാത്ത്-ദാനധര്‍മ്മങ്ങളിലൂടെ ലഘൂകരിച്ചും നടത്തുന്ന വിപ്ലവം. പെരുന്നാള്‍ ആഘോഷിക്കുന്ന ഒരാളും വിശന്നിരിക്കരുതെന്നും എത്ര ഉള്ളവനായാലും ഇല്ലാത്തവനായാലും ഇന്ന് വ്രതം അനുവദനീയമല്ലെന്നും തീര്‍ച്ചപ്പെടുത്തുന്നു.വിദ്വേഷ രഹിതവും സഹവര്‍ത്തിത്വ സമഭാവനയും മാനവ രാശിയുടെ സമത്വവും ഉദ്‌ഘോഷിക്കുന്നതാണ് പെരുന്നാള്‍. കേവലം ആചാരത്തിനപ്പുറമുള്ള പ്രാര്‍ത്ഥനാ നിര്‍ഭരമായ പ്രതിജ്ഞ പുതുക്കലാണതെന്നും പെരുന്നാൾ സന്ദേശത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി മാറ്റമോ? അമിത് ഷായുടെ സന്ദർശനത്തിനിടെ അഭ്യൂഹം ശക്തം

Next Post

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ടോ? വരാനിരിക്കുന്നത് എട്ടിന്‍റെ പണി, ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യുക

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ടോ? വരാനിരിക്കുന്നത് എട്ടിന്‍റെ പണി, ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യുക

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ടോ? വരാനിരിക്കുന്നത് എട്ടിന്‍റെ പണി, ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യുക

മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പോലീസ് മർദ്ദനം

മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പോലീസ് മർദ്ദനം

‘പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢ താൽപര്യം’; ‘അമ്മ’യ്‌ക്കെതിരെ ഷമ്മി തിലകൻ

'പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢ താൽപര്യം'; 'അമ്മ'യ്‌ക്കെതിരെ ഷമ്മി തിലകൻ

ചൊവ്വാഴ്‌ച അവധി: പിഎസ്‌സി ഉൾപ്പടെയുള്ള പരീക്ഷകൾ മാറ്റി

ചൊവ്വാഴ്‌ച അവധി: പിഎസ്‌സി ഉൾപ്പടെയുള്ള പരീക്ഷകൾ മാറ്റി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : എൻഡിഎ ഒരുക്കം പൂർത്തിയായി, ക്രിസ്ത്യൻ പിന്തുണയിൽ പ്രതീക്ഷ: കെ സുരേന്ദ്രൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് : എൻഡിഎ ഒരുക്കം പൂർത്തിയായി, ക്രിസ്ത്യൻ പിന്തുണയിൽ പ്രതീക്ഷ: കെ സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In