കണ്ണൂർ: ചാലയിലെ സിൽവർലൈൻ പദ്ധതിയുടെ സർവേ കല്ല് പിഴുത സംഭവത്തിൽ, കേസ് എടുത്തതിൽ പൊലീസിന് ആശയക്കുഴപ്പം. പൊതുമുതൽ നശിപ്പിച്ചതിനാണ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. എന്നാൽ സർവേ കല്ല് പൊതുമുതൽ പരിധിയിൽ വരുമോ എന്നതിലാണ് ആശയകുഴപ്പം. ഇതിൽ വ്യക്തത വരുത്താന്‍ എടക്കാട് പൊലീസ് തലശേരി കോടതിയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറിൽ നിന്ന് നിയമോപദേശം തേടി.